Trending

മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു; ഉടമസ്ഥന്റെ സുഹൃത്തെന്ന് സൂചന.


കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. കെട്ടിട ഉടമസ്ഥന്റെ സുഹൃത്ത് കല്ലായി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സൂചന. കെട്ടിട ഉടമസ്ഥൻ ഡൽഹിയിലാണ്. രണ്ടു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞയുടൻ പോലീസും മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. കസബ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post