കാസർകോട്: എലിക്ക് വിഷം വെക്കുമ്പോള്‍ വിഷം തെറിച്ചുവീണ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മ മരിച്ചു. രാജപുരം കോളിച്ചാല്‍ മൊട്ടയംകൊച്ചി ഒണിയത്ത് ഹൗസില്‍ പി.വി ശോഭന (53) ആണ് മരിച്ചത്. കഴിഞ്ഞ 28ന് രാത്രി 9.30 ഓടെയാണ് ശോഭന വിഷം തെറിച്ചുവീണത് അറിയാതെ ഗ്ലാസില്‍ വെള്ളം കുടിച്ചത്.
അവശനിലയിലായതിനെ തുടർന്ന് ശോഭനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്. മക്കള്‍: സനീഷ്, സുചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.