Trending

ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.


പാലക്കാട്: എലപ്പുള്ളി പോക്കാന്തോട് സ്കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. 

രാവിലെ കുളിക്കാൻ കുളിമുറിയിൽ കയറിയതായിരുന്നു. തിരിച്ച് ഇറങ്ങുന്നത് കാണാത്തതിനാൽ രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പോലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post