എകരൂൽ: വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. എകരൂൽ സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. വീട്ടിൽ വെച്ചാണ് മനോജ് പിടിയിലായത്. 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്.
താമരശ്ശേരി എക്സൈസ് സംഘം എകരൂൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മനോജ്കുമാർ പിടിയിലായത്. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ.കെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവത്തിൽ എക്സൈസ് അധികൃതർ കേസെടുത്തു.