Trending

മെത്താംഫിറ്റാമിൻ പിടികൂടിയ കേസിലെ മുഖ്യപ്രതി കൊടുവള്ളി മാനിപുരം സ്വദേശി അറസ്റ്റിൽ.


മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ മുഖ്യ പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. കൊടുവള്ളി മാനിപുരം സ്വദേശി മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ മുഹമ്മദ് മിദ്ലാജ് (34) ആണ് പിടിയിലായത്.

നിലവിൽ മാരക ലഹരിമരുന്നുകൾ ഉൾപ്പെട്ട നാലു കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇതേ കേസിൽ മറ്റു രണ്ടുപേരെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് മുഖ്യസൂത്രധാരനായ മിദ്ലാജിനെ വലയിലാക്കിയത്.

വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്.നിജുമോന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post