Trending

എകരുലങ്ങാടിയിൽ ഓവുചാലിന് സ്ലാബില്ലാത്ത് അപകടഭീഷണിയാകുന്നു.


എകരൂൽ: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ എകരൂലിൽ ബസ് സ്റ്റോപ്പിന് സമീപം ഓവുചാലിന് സ്ലാബില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. ഇതിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതാകട്ടെ കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ദുസ്സഹമാകുന്നു.

പല പ്രാവശ്യം പരാതിപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിലെ മാലിന്യം നീക്കി സ്ലാബിട്ട് മൂടാതെ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കൊതുകുശല്യവും പരിസര മലിനീകരണവും ഉണ്ടാക്കുന്ന ഈ ഭാഗം കട്ടികൂടിയ സ്ലാബുകളിട്ട് സുരക്ഷിതമാക്കണം എന്നാണ് നാട്ടുകാരും വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post