താമരശ്ശേരി: താമരശ്ശേരിയിൽ കാറിടിച്ച് രണ്ടു കാൽനട യാത്രക്കാരായ സ്ത്രീകൾക്ക് പരിക്ക്. താമരശ്ശേരി സ്വദേശികളായ ചക്കാക്കുന്ന് ഷൈലജ (42), മേത്തോട്ടുകണ്ടി ലീല (50) എന്നിവർക്കാണ് പരുക്കേറ്റത്. താലൂക്ക് ആശുപത്രിക്ക് സമീപം റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന വയനാട് പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്.