എകരൂൽ: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (70) ആണ് മരിച്ചത്. സജീവ പാലിയറ്റീവ് പ്രവർത്തകനായിരുന്ന ഉദയകുമാർ, മണി നമ്പീശൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്ന് പുലർച്ചെ എകരൂലിന് അടുത്ത് എസ്റ്റേറ്റ് മുക്കിൽ വെച്ചായിരുന്നു അപകടം. ഉദയകുമാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കിൽ മിനി ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.