Trending

അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ.


താമരശ്ശേരി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നാസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.

ഇന്ന് പുലർച്ചയോടെ അടിവാരത്ത് വെച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 73.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post