ന്യൂഡൽഹി: ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (IREL)ൽ തൊഴിൽ അവസരം. അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 89 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 24ന് മുന്‍പായി തപാല്‍ മാര്‍ഗം അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഐആര്‍ഇഎല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 89. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഗ്രാജ്വേറ്റ്, ട്രേഡ്, ടെക്നീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
1. കാര്‍പ്പന്റർ- 2
2. മെഷീനിസ്റ്റ്- 2
3. വെല്‍ഡർ- 3
4. പ്ലംബര്‍- 8
5. ഡീസല്‍ മെക്കാനിക്- 2
6. ഇലക്ട്രോണിക്‌സ്- 1
7. ഇന്‍സ്ട്രുമെന്റേഷന്‍- 1
8. എം.ആര്‍.എ.സി 2
9. ഇലക്ട്രീഷ്യന്‍- 9
10. ഫിറ്റര്‍- 10
11. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍- 3
12. സര്‍വേയര്‍- 4
13. എ.എ.ഒ(പി)- 3
14. എം.എല്‍.ടി- 1
പ്രായപരിധി
18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, എം.ആര്‍.എ.സി, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, ഡീസല്‍ മെക്കാനിക്, പ്ലംബര്‍, വെല്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പ്പന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍ തുടങ്ങിയ ട്രേഡ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
എ.എ.ഒ(പി) = കെമിസ്ട്രിയില്‍ എം.എസ്.സിയും, എം.എല്‍.ടിയിലേക്ക് വി.എച്ച്.എസ്.ഇ (എം.എല്‍.ടി) സർട്ടിഫിക്കറ്റ്.
ഗ്രാജ്വേറ്റ് അപ്രന്റീസ് = എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ബി.ടെക്/ ബി.ഇ ബിരുദം.
ടെക്‌നീഷ്യന്‍ അപ്രന്റിസ് = ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിപ്ലോമ മതിയാകും. എക്‌സിക്യൂട്ടീവ് തസ്തികകളിൽ ബി.കോം, ബിഎ/ബിബിഎ/ബിഎസ്.സി അല്ലെങ്കില്‍ ബിഎസ്.സി (ജിയോളജി) ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
• https://www.irel.co.in/careers എന്ന ലിങ്ക് സന്ദർശിക്കുക.
• അപ്രന്റീസ് 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം സെലക്ട് ചെയ്യുക.
• വിജ്ഞാപനം വിശദമായി വായിച്ച മനസ്സിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
• ഫോട്ടോ, ഒപ്പ്, ഐഡി കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അറ്റാച്ച് ചെയ്ത് ഫെബ്രുവരി 24ന് മുൻപായി ഐ.ആര്‍.ഇ.എല്ലിന്റെ ചവറ യൂണിറ്റിലെ ഡി.ജി.എം (എച്ച്.ആര്‍.എം) എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയോ അയക്കണം.
• വിശദമായ വിലാസം വിജ്ഞാപനത്തിൽ ലഭ്യമാണ്.