കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. കക്കോടി ചാലിത്താഴം സ്വദേശി അഗിനേഷ് (27) നെയാണ് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴു വയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.