Trending

ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നടുവണ്ണൂർ സ്വദേശിയടക്കം നാലുപേർ പിടിയിൽ.


കോഴിക്കോട്: നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഡാൻസാഫ് സംഘത്തിന്റെ വൻ ലഹരിവേട്ട. കോഴിക്കോട് നിന്ന് 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിലായി. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടയിലാണ് നാലംഗ സംഘത്തെ പിടികൂടിയത്. മയക്കുമുരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്‌റോഡ് സ്വദേശി റോബർട്ട് ജെയിംസ്, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായിരുന്നു. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ഇന്നലെ രാത്രി മുണ്ടിക്കൽതാഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

Post a Comment

Previous Post Next Post