മുക്കം: മുക്കം കറുത്തപറമ്പിൽ പാൽ വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കറുത്ത പറമ്പ് സ്വദേശി സച്ചിൻ (28) ആണ് മരണപ്പെട്ടത്. ബൈക്കും പാൽ കൊണ്ടുപോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം. അപകടത്തിൽ സച്ചിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.