Trending

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; മന്ത്രി വി. ശിവൻകുട്ടി.


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാഫലം മെയ് 8ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അതെ സമയം, 2026-ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30ന് ആണ് പരീക്ഷകൾ ആരംഭിക്കുക. 

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐ.ടി പരീക്ഷയും, ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

Post a Comment

Previous Post Next Post