Trending

സ്വർണത്തിൽ വൻ ഇടിവ് തുടരുന്നു: ഇന്ന് കുറഞ്ഞത് 6,640 രൂപ.


കൊച്ചി: സ്വർണ വിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഗ്രാമിന് 14,720 രൂപയും പവന് 1,17,760 രൂപയുമായിരുന്ന വിലയാണ് ഗ്രാമിന് 13,890 രൂപയും പവന് 1,11,120 രൂപയുമായി ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിനിടെ പവൻ്റെ വിലയിൽ 20,040 രൂപയാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 5000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Post a Comment

Previous Post Next Post