Trending

പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ജോലി നേടാം; 28,470 ഒഴിവുകൾ.

തിരുവനന്തപുരം: തപാൽ വകുപ്പിൽ വിവിധ ഒഴിവുകളിലേക്കുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിൻ്റെ വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. 28,740 ഒഴിവാണു പ്രതീക്ഷിക്കുന്നത്. റഗുലർ നിയമനമല്ല. രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടമായ വൺ ടൈം റജിസ്‌ട്രേഷൻ ഫെബ്രുവരി 14 നകം പൂർത്തിയാക്കണം. തുടർന്ന്, രണ്ടാംഘട്ട ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സമർപ്പിക്കാം.

കേരളം ഉൾപ്പെടെ 22 സർക്കിളുകളിലാണ് ഒഴിവുകൾ. ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2000 ഒഴിവിലധികം പ്രതീക്ഷിക്കുന്നുണ്ട്. 1. ആലപ്പുഴ, 2. ആലുവ, 3. കോഴിക്കോട്, 4. കണ്ണൂർ, 5. ചങ്ങനാശ്ശേരി, 6. എറണാകുളം, 7. ഇടുക്കി, 8. ഇരിങ്ങാലക്കുട, 9. കാസർകോട്, 10. കോട്ടയം, 11. മഞ്ചേരി, 12. മാവേലിക്കര, 13. ഒറ്റപ്പാലം, 14. പാലക്കാട്, 15. പത്തനംതിട്ട, 16. കൊല്ലം, 17. തിരുവനന്തപുരം, 18. തലശ്ശേരി, 19. തിരൂർ, 20. തിരുവല്ല, 21. തൃശൂർ, 22. വടകര, 23. ലക്ഷദ്വീപ് ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://indiapostgdsonline.gov.in സന്ദർശിക്കുക.

യോഗ്യത: 
• പത്താം ക്ലാസ് ജയിച്ചിരിക്കണം. 
• പത്താം ക്ലാസ് വരെ പ്രാദേശിക പഠിച്ചിരിക്കണം. (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർ മലയാള ഭാഷ അറിഞ്ഞിരിക്കണം).
• സൈക്കിൾ ഓടിക്കാൻ അറിയണം.
• കമ്പൂട്ടർ പരിജ്ഞാനം വേണം.
• മറ്റു വരുമാനമാർഗ്ഗം ഉണ്ടായിരിക്കണം. 
• പ്രായം: 18-40. അർഹർക്ക് ഇളവു ലഭിക്കും.

ശമ്പളം: 
• അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഗ്രാമീൺ ഡാക് സേവക് തസ്തികകളിൽ (പ്രതിമാസം 10,000 മുതൽ 24,470 രൂപ വരെ). 
• ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിൽ (പ്രതിമാസം 12,000 മുതൽ 29,380 രൂപ വരെ).

ഫീസ്: 
100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്മൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തെരഞ്ഞെടുപ്പ്:
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി യോഗ്യരായവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം: 
https://indiapostgdsonline.gov.inൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി വൺ ടൈം രജിസ്‌ട്രേഷൻ നടത്തണം. 
• തുടർന്നു ലഭിക്കുന്ന റജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. 
• jpg, jpeg ഫോർമാറ്റിൽ ഫോട്ടോയും, ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
• ഫോട്ടോ 30-100 Kb, ഒപ്പ് 20-100 Kb സൈസിൽ ഉള്ളതാവണം. 

കൂടുതൽ വിവരങ്ങൾക്ക് indiapostgdsonline.gov.in സന്ദർശിക്കുക.

Post a Comment

Previous Post Next Post