പാലക്കാട്: വീട്ടിലെ അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. പട്ടാമ്പി തൃത്താല പടിഞ്ഞാറങ്ങാടി പുളിക്കൽ അലിമോന്റെ മകൾ ആയിഷ ഹിഫയാണ് (11) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആയിഷയും മുത്തശ്ശിയും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്.
അയൽവാസികളെത്തി കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ ഹിഫ. തൃത്താല പോലീസ് കേസെടുത്തു.