മലപ്പുറം: മലപ്പുറം ചേളാരിയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ്-ഹർഷിദ ദമ്പതികളുടെ മകൻ റസൽ (4) ആണ് മരണപ്പെട്ടത്. ചേളാരി ഐഒസി പമ്പിന് മുൻവശം ഇന്ന് വൈകുന്നേരമായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.