Trending

കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു.

കുറ്റ്യാടി: കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത്. കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടി.

ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ കുറ്റ്യാടി അമാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post