കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽത്താഴം കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ (52) കൂടെ ബൈക്കിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി ശിവശങ്കർ എന്നിവരാണ് മരിച്ചത്.
മുണ്ടിക്കൽത്താഴം കാസ ഹോട്ടലിനു സമീപം ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കും കെഎംസിടിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.