കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കടകൾക്ക് തീപ്പിടിച്ച് നാശനഷ്ടം. മേൽപ്പാലത്തിന് താഴെയുള്ള മൂന്ന് കടമുറികളിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് കടമുറികളും പൂർണ്ണമായും കത്തി. മീഞ്ചന്തയിൽ നിന്നുമെത്തിയ നാലു യൂണിറ്റ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
രാത്രി എട്ടരയോടെയാണ് അപകടം. പ്ലൈവുഡിന്റേയും ഗ്ലാസിന്റേയും പണി നടക്കുന്ന മുറി, ടെയ്‌ലറിങ് ഷോപ്പ്, ബൈക്ക് വർക്ക്‌ഷോപ്പ് എന്നീ മൂന്ന് കടകളാണ് പൂർണ്ണമായും കത്തിയത്. തീപ്പിടിത്തിനിടയാക്കിയ കാരണം വ്യക്തമല്ല. തൊട്ടുപിറകിലായി ഒട്ടേറെ വീടുകളുണ്ട്.