നരിക്കുനി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. നരിക്കുനി കൊട്ടയോട്ട് താഴം വള്ളിപ്പാട്ട് ഹിജാസ് അഹമ്മദ് (30) ആണ് അറസ്റ്റിലായത്. പതിനൊന്ന് വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.