Trending

ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച 'ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു.

ബാലുശ്ശേരി: മലപ്പുറത്ത് ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ‘ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു. ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടെ ആന കുഴഞ്ഞു വീഴുകയായിരുന്നു. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം.

വനം വകുപ്പ് എത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ശവ സംസ്കാരത്തിനായി മാറ്റും. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്.

Post a Comment

Previous Post Next Post