നന്മണ്ട: നന്മണ്ട പതിനാലിൽ കാറിടിച്ച് ഹോട്ടൽ ജീവനക്കാരിക്ക് പരിക്കേറ്റു. നന്മണ്ട പതിനാലിലെ വിവൻ്റാ മെസ്സ് ജീവനക്കാരി മിട്ടിൽകണ്ടി പ്രബിത (46) ക്കാണ് പരിക്കേറ്റത്. റോഡരികിൽ നിൽക്കുകയായിരുന്ന പ്രബിതയെ ബാലുശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ സമീപത്തെ ഓവുചാലിലേക്കാണ് പ്രബിത തെറിച്ചുവീണത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കാലിന് സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. ഹോട്ടലിലിലേക്ക് തിരിക്കാൻ വേഗത കുറച്ച കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.