പേരാമ്പ്ര: പേരാമ്പ്രയിൽ കാറിൽ കടത്തുകയായിരുന്ന 72.60 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ കൊടുവള്ളി സ്വദേശികളായ വാവാട് മാളികത്തടത്തിൽ അലി ഇർഷാദ് (36), മാനിപുരം പുത്തൂർ വടക്കേപാറമ്മൽ സഫ്‌വാൻ (33) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് റൂറൽ എസ് പി. ഫറാഷ് ഐപിഎസിന് കിട്ടിയ വിവരപ്രകാരം ഡാൻസഫ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പോലിസ് കാറിനെ പിൻതുടർന്ന് എത്തുകയും വാഹനം തടഞ്ഞു നിർത്തുകയുമായിരുന്നു. തുടർന്ന് പ്രതികളെ പിടികൂടി പോലിസ് ജീപ്പിലേക്ക് മാറ്റി.
ബാംഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിനകത്ത് ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.