Trending

രാമനാട്ടുകരയിൽ ബസ് സ്കൂട്ടറിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം.


കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ ബസ് സ്കൂട്ടറിൽ ഇടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഫറോക്ക് ചുങ്കം 8/4 സ്വദേശിനി സുവർണ (41) ആണ് മരിച്ചത്. 

ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ സുവർണയെ ഫറോക്ക് റെഡ് ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post