Trending

കത്തിക്കയറി സ്വർണ വില; ചരിത്രലാദ്യമായി ഇന്ന് പവന് 8640 കൂടി.


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഇന്ന് മാത്രം പവന് 8,640 രൂപ വർദ്ധിച്ച് 1,31,160 രൂപയെന്ന ചരിത്ര വിലയിലെത്തി. ഇത്രയും വർദ്ധന ഇതിനു മുൻപുണ്ടായിട്ടില്ല. ​ഗ്രാമിന് 1,080 രൂപ വർദ്ധിച്ച് 16,395 രൂപയായി. രണ്ടു ദിവസത്തിനിടെ 1,550 രൂപ ഗ്രാമിന് വര്‍ദ്ധിച്ചു. പവന് 12,400 രൂപയുടെ വര്‍ദ്ധന. അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണ വില കുത്തനെ വര്‍ദ്ധിച്ചതാണ് ഈ വിലകയറ്റത്തിന് കാരണം.

ദിവസേനയുള്ള വില വർദ്ധനവ് സ്വർണാഭരണം വാങ്ങുക എന്ന ആ​​​ഗ്രഹം സാധാരണക്കാരന് സ്വപ്നമായി മാറും. സ്വര്‍ണവിലയിലെ കുതിപ്പ് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില വർദ്ധനവോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ എത്താത്ത സ്ഥിതിയുണ്ട്. ജിഎസ്ടിയും, പണിക്കൂലിയും, ഹാൾമാർക്ക് ചാർജും കൂടി ചേർക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണത്തിന് 1.45 ലക്ഷം രൂപയിലധികം നൽകേണ്ടിവരും.

Post a Comment

Previous Post Next Post