കാക്കൂർ: ഒരു നൂറ്റാണ്ടു കാലമായി നടത്തപ്പെടുന്ന കാക്കൂർ കെടുവങ്ങച്ചാലിൽ തിറമഹോത്സവം (മാർച്ച് 11- കുംഭം 27 ബുധനാഴ്ച) നടത്തപ്പെടും. പുലർച്ചെ 4.30 ന്- ഗണപതിഹോമം, 7 മണിക്ക്- കാവുണർത്തൽ, 9 മണി മുതൽ വരവേൽപ്പ്, ഉച്ചയ്ക്ക് 1 മണിക്ക്- പ്രസാഊട്ട്, 3 മണിക്ക്- ആഴിപൂജ, 4 മണിക്ക്- കുണ്ട്ലേരി ദേവന് വെള്ളാട്ട്, 5 മണിക്ക്- യോഗി ഭൈരവന് വെള്ളാട്ട്, 6 മണിക്ക്- കുട്ടിച്ചാത്തൻ വെള്ളാട്ട്,
രാത്രി 7.30ന്- അന്നദാനം, 8 മണിക്ക്- ഭഗവതിതിറ, താലപ്പൊലി, 9 മണിക്ക്- ഗുളികന് വെള്ളാട്ട്, 9.30ന്- തായമ്പക, രാത്രി 9.30.മണിക്ക്- സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ സിത്താനി ഫ്യൂഷൻ ഭജൻസ്. 12 മണിക്ക്- എറോക്കളി, പുലർച്ചെ 1 മണിക്ക്- കുണ്ട്ലേരി ദേവന് തിറ, 2 മണിക്ക്- കുട്ടിച്ചാത്തൻ തിറ, 4 മണിക്ക്- ഗുളികൻ തിറ, 5 മണിക്ക്- യോഗി ഭൈരവൻ തിറ, രാവിലെ 6.30ന്- കാവുകൂട്ടൽ എന്നീ പരിപാടികളോടെ വിപുലമായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Tags:
LOCAL NEWS