കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസംഗിച്ചു കൊണ്ടിരിക്കവേ തളർന്ന് വീഴുകയായിരുന്നു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിക്ക് തലകറക്കം അനുഭവപ്പെട്ടത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരുംകൂടി താങ്ങിപ്പിടിക്കുകയായിരുന്നു. കുഴപ്പമില്ലെന്ന് മന്ത്രി നേരിട്ട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം ആംബുലൻസിൽ കയറി അദ്ദേഹം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.