Trending

താമരശ്ശേരിയിൽ വീടിന് തീപിടിച്ചു; വീടിൻ്റെ ഒരു ഭാഗവും ഫർണിച്ചറും കത്തിനശിച്ചു.


താമരശ്ശേരി: താമരശ്ശേരിയിൽ വീടിന് തീപിടിച്ച് നാശനഷ്ടം. മിനി ബൈപ്പാസ് റോഡിൽ കമ്മാളൻകുന്ന് വരിക്കണ്ടത്തിൽ ഷംസീറിൻ്റെ വീടിൻ്റെ പിൻഭാഗത്താണ് തീപിടുത്തമുണ്ടായത്. വീടിൻ്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളും, തേങ്ങ ചിരട്ട എന്നിവയുമാണ് കത്തി നശിച്ചത്. വീടിൻ്റെ പിൻഭാഗത്തെ ജനൽ ചില്ലുകളും തകർന്നു. 

എന്നാൽ വീടിന് അകത്തേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ തീയണക്കാൻ സാധിച്ചു. വിവരമറിഞ്ഞ് ഉടനെതന്നെ സ്ഥലത്തെത്തിയ താമരശ്ശേരി എസ്ഐമാരായ ബഷീർ, സുജാത് എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരും, സമീപവാസികളും ചേർന്നാണ് തീയണച്ചത്. 

മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പ് തന്നെ തീ പൂർണമായും അണച്ചിരുന്നു. വൈകുന്നേരത്തോടെ വീടിനു പിന്നിലെ പറമ്പിലെ ചപ്പുചവറുകൾക്ക് വീട്ടുകാർ തീ കൊളുത്തിയിരുന്നു. ഇതിൽ നിന്നും തീപ്പൊരി പറന്നാണ് തീ പടർന്നത്. സംഭവസമയം വീട്ടുകാർ സ്ഥലത്ത് ഇല്ലായിരുന്നു.

Post a Comment

Previous Post Next Post