കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് ക്ലോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്ശലാമിൽ യു.എം അബ്ദുറഹ്മാൻ മൗലവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
നിലവിൽ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡൻ്റ്, ചെമ്മാട് ദാറുൽ ഇസ്ലാമിക് സർവകാലശാല സെനറ്റ് അംഗം, നീലേശ്വരം മർക്കസുദ്ദഅ്‌വ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ.