Trending

നടുവണ്ണൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.


നടുവണ്ണൂർ: നടുവണ്ണൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2.30ഓടെ നടുവണ്ണൂർ കൂട്ടാലിട റോഡിൽ ആറാട്ട് മുക്കിനു സമീപത്തായിരുന്നു അപകടം. 

ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അതുവഴിവന്ന ലോറിക്കാർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചുണർത്തി ആംബുലൻസ് വരുത്തി മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പോസ്റ്റ്മോർട്ടം നടപടികൾക്ക് മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. എംഎംസി ജീവനക്കാരനാണ് അമൽജിത്ത്. അച്ചൻ: കരുണാകരൻ (സുകു). അമ്മ: ഗിരിജ. സഹോദരൻ: അഭിജിത്ത്.

Post a Comment

Previous Post Next Post