Trending

ചാത്തമംഗലത്ത് വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; ആശങ്കയോടെ നാട്ടുകാർ.


കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിൽ പതിവായി കൊക്കുകൾ ചത്തു വീഴുന്നു. ചാത്തമംഗലം കുഴക്കോട് വയലിലാണ് അടുത്തടുത്ത ദിവസങ്ങളിലായി കൊക്കുകൾ ചത്തു വീഴാൻ തുടങ്ങിയത്. പക്ഷിപ്പനി അടക്കമുള്ള രോഗബാധ കാരണമാണോ ഈ സാഹചര്യം ഉണ്ടായതെന്ന ആശങ്കയിലാണ് നാട്ടുകാർ. ദേശാടന പക്ഷികളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.

പക്ഷിപ്പനി കാരണമാണോ ഈ സാഹചര്യമുണ്ടായത് എന്നത് ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിദേശത്തു നിന്നും ധാരാളം കൊക്കുകൾ ദേശാടന സമയങ്ങളിൽ ഇവിടേക്ക് ഏത്താറുണ്ട്. ഇതിലൂടെ ആയിരിക്കുമോ കൊക്കുകൾക്ക് രോഗം ബാധിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

പാടത്ത് ജോലി ചെയ്തിരുന്ന കർഷകനാണ് ഈ സംഭവം ആദ്യം കാണുന്നത്. പിന്നീട് ഇടയ്ക്കിടയ്ക്ക് പാടത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഇത്തരത്തിൽ കൊക്കുകൾ ചത്തു കിടക്കുന്നത് കാണുകയായിരുന്നു. പാടം സന്ദർശിക്കാനായി എത്തിയ എൻഎസ്എസ് വിദ്യാർത്ഥികളും ഒരു കൊക്കിനെ ചത്തനിലയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post