ബാലുശ്ശേരി: സാമൂഹിക മാധ്യമങ്ങൾ വഴി യുഡിഎഫ് അനുകൂലികൾ വ്യാജ പ്രചാരണം നടത്തുന്നതായി എൽഡിഎഫ്. കിഫ്‌ബി വഴി സംസ്ഥാന സർക്കാർ 11.55 കോടി വകയിരുത്തിയത് ബാലുശ്ശേരി പഞ്ചായത്ത് ഇടപെടലിന്റെ ഭാഗമാണെന്നാണ് യുഡിഎഫ് അനുകൂലികൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുന്നത്.
എൽഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിൽ നിന്നും മുഖ്യമന്ത്രിയുടെയും എംഎൽഎയുടെയും ഫോട്ടോ നീക്കം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഫോട്ടോ പതിച്ചാണ് വ്യാജ പ്രചരണം. ഈ കാലമത്രയും ബൈപ്പാസ് വികസനം തടസ്സപ്പെടുത്തിയത് യുഡിഎഫുകാരാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.