Trending

കൊടുവള്ളി പാലക്കുറ്റിയിൽ മന്തി കടയിൽ തീപിടുത്തം.

കൊടുവള്ളി: കൊടുവള്ളി പാലക്കുറ്റിയിൽ റെസ്റ്റോറൻ്റിൽ തീപിടുത്തം. ദേശീയ പാതയോരത്തെ അൽ റയ്ദാൻ എന്ന മന്തി കടയ്ക്കാണ് തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ചു. ഇന്ന് രാവിലെയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ, ലതിഷ്, ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ്, അബീഷ്, ജിനുകുമാർ, ഷാഫി, ഷനിൽ, അനൂപ്, സജിത്ത്, ഹോം ഗാർഡുകളായ മുരളീധരൻ, കേരളൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Post a Comment

Previous Post Next Post