Trending

തൊണ്ടിമുതൽ മോഷണക്കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി.


തിരുവനന്തപുരം: ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടി മുതൽ മാറ്റിയ കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനാണെന്ന് കോടതി. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിധി പറയേണ്ടത് മേൽക്കോടതിയാണ്. ഇന്ന് തന്നെ ശിക്ഷ വിധിയുണ്ടാകും. പത്ത് വർഷത്തിൽ താഴെ ശിക്ഷ വിധിക്കാവുന്നതിനാണ് ഇന്ന് വിധി പറയുക. ബാക്കി പിന്നീട് മേൽക്കോടതി പരി​ഗണിക്കും. 

120B, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞിട്ടുള്ളത്. നെടുമങ്ങാട് മജസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിച്ചത്. കേസിൽ രണ്ടു വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചാൽ ആൻ്റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകുകയും ചെയ്യും. ആയതിനാൽ രണ്ടു വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കാനുള്ള വാദങ്ങളായിരിക്കും ആന്റണി രാജു ഉന്നയിക്കുക

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ് കേസ് നടന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ മാറ്റം വരുത്തുകയായിരുന്നു. അന്ന് നിരവധി കൃത്രിമത്വങ്ങളാണ് നടന്നത്. വിദേശ പൗരൻ്റെ അടി വസ്ത്രമായിരുന്നു തൊണ്ടിമുതൽ, ഇത് ആന്റണി രാജു മാറ്റുകയും വിദേശ പൗ​രൻ്റെ അളവിന് ചേരില്ലെന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post