തിരുവനന്തപുരം: ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവരെ ജില്ലയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ച ഇവർക്ക് ഇന്നലെ മുതലാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. സംഭവത്തെ തുടർന്ന് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. തലവേദന, ഛര്‍ദ്ദി അടക്കമുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ ചികിത്സ തേടിയത്.