Trending

ഫുജൈറയിൽ തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്ന വടകര സ്വദേശിയായ യുവാവ്​ ശ്വാസംമുട്ടി മരിച്ചു.

അബൂദാബി: ഹെവി ട്രെക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ് ദാരുണമായ സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിൻ്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്.

തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മൃതദേഹം മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

Post a Comment

Previous Post Next Post