Trending

30-ഓളം വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും; പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു.


വൈത്തിരി: വയനാട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും. തുടർന്ന് കോളേജ് ഈ മാസം 18 വരെ അടച്ചു. പൂക്കോട് പ്രവർത്തിക്കുന്ന കോളേജിലെ മുപ്പതോളം കുട്ടികൾക്കാണ് രോഗബാധ. ആരോഗ്യവകുപ്പ് അധികൃതർ കോളേജിലെത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോളേജ് താത്കാലികമായി അടച്ചത്. 

കോളേജ് അടച്ചതിനാൽ കോളേജിനോട് അനുബന്ധിച്ചുള്ള മൃഗാശുപത്രിയുടെ പ്രവൃത്തി സമയവും മാറ്റി. ഞായറാഴ്ച മുതൽ ഒ.പി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും പൊതുഅവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതിയ സമയക്രമം. കാക്കവയൽ പ്രവർത്തിക്കുന്ന ആംബുലേറ്ററി ക്ലിനിക്കൽ സേവനവും കോളേജ് തുറക്കും വരെ ഉണ്ടായിരിക്കുകയില്ല.

Post a Comment

Previous Post Next Post