Trending

സഹകരണ ബാങ്കുകളിൽ ഒഴിവ്; 22 വരെ അപേക്ഷിക്കാം.


തിരുവനന്തപുരം: സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള 109 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

തസ്‌തികകളും ഒഴിവും: അസിസ്റ്റൻ്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ അസിസ്റ്റൻ്റ് ജനറൽ മാനേജർ/ ഡപ്യൂട്ടി ജനറൽ മാനേജർ/ ബ്രാഞ്ച് മാനേജർ ഒൻപത്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 4, ജൂനിയർ ക്ലാർക്/ കാഷ്യർ.

ഒഴിവ്: സൂപ്പർ ഗ്രേഡ് ബാങ്കുകളിൽ 19, സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകളിൽ, 45, ജൂനിയർ ക്ലാർക് 10, ടൈപ്പിസ്റ്റ്: ഒന്ന്. അവസാന തീയതി: ജനുവരി 22. 

www.cseb.kerala.gov.in ൽ ഒറ്റത്തവണ റജിസ്ട്രേഷന് ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കണം. ബോർഡ് നടത്തുന്ന ഒ എം ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് നിയമനം.

Post a Comment

Previous Post Next Post