കോഴിക്കോട്: കാർ തീപിടിച്ച് കത്തിനശിച്ചു. റെയിഞ്ച് റോവർ കാറിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കോഴിക്കോട് പാലായിക്കടുത്ത് കണ്ണങ്കണ്ടി ജി-സ്റ്റോറിന് മുൻവശമായിരുന്നു അപകടം. പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. മുക്കം സ്വദേശി സുകുമാരൻ്റെ ഉടമസ്ഥതയിലുള്ള റെയിഞ്ച് റോവറാണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ബീച്ച്, വെള്ളിമാടുകുന്ന് നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കലാനാഥൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ടി ബാബു ഫയർ & റെസ്ക്യു ഡ്രൈവർമാരായ രഞ്ജിത്ത് ടി അഖിൽ.പി, ഫയർ & റെസ്ക്യു ഓഫീസർമാരായ ജലീൽ, നിഖിൽ കെ.ടി, അരുൺ എം.പി, ജിതേഷ് പി, വിഷ്ണു, അഖിൽ, ഹോംഗാർഡുമാരായ സുരേഷ് പയ്യെടി ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.