എളേറ്റിൽ: കൊയിലാണ്ടിയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. എളേറ്റിൽ വട്ടോളി ആശാരി തൊടികയിൽ സുലൈഖ (57) ആണ് മരിച്ചത്. കൊയിലാണ്ടി നന്തിയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
നന്തി ദാറുസ്സലാം കോളേജിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ഭർത്താവ്: പരേതനായ ഉസ്സയിൻ. മക്കൾ: നൗഫൽ, നസീദ. മരുമക്കൾ: റൈഹാനത്ത്, സുബൈർ. താമരശ്ശേരി ചുങ്കം ശിഫാ മെഡിക്കൽസ് ഉടമ ജമാലിൻ്റെ സഹോദരിയാണ്.