Trending

നന്മണ്ടയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിൽ ചത്ത പല്ലി; യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.


നന്മണ്ട: നന്മണ്ടയിൽ കടയിൽ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. അത്തോളി സ്വദേശി റിഷി റസാഖിനാണ് ചത്ത പല്ലിയെ കിട്ടിയത്. നന്മണ്ടയിലെ ഒരു ബേക്കറിയിൽ നിന്നായിരുന്നു റിഷി റസാഖും കുടുംബവും വെള്ളം വാങ്ങിയത്. യുവാവ് അല്പം കുടിച്ച ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോൾ വെള്ളത്തിനു ഒരു ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുപ്പിക്ക് അകത്ത് ചത്ത പല്ലിയെ കണ്ടത്. 

കോഴിക്കോട് കൂമ്പാറയിൽ നിന്നും നിർമ്മിക്കുന്ന ഹെവൻ കൂൾ എന്ന കമ്പനിയുടെ വെള്ളമാണ് ഇവർ വാങ്ങിയത്. 2026 അഞ്ചാം മാസം വരെ വെള്ളത്തിന് എക്സ്പിയറി ഡേറ്റ് ഉള്ളതായാണ് കുപ്പിക്ക് മുകളിൽ കാണുന്നത്. റിഷി റസാഖ് പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ വകുപ്പിൽ പരാതി കൊടുക്കുമെന്ന് റിഷി റസാഖും കുടുംബവും പറഞ്ഞു.

Post a Comment

Previous Post Next Post