അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. രാവിലെ ഒരു ടൂറിസ്റ്റ് ബസ്സ് തകരാറിലായി ചുരത്തിൽ കുടുങ്ങിയിരുന്നു. ബസ്സ് അവിടുന്ന് മാറ്റിയെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. അത്യാവശ്യ യാത്രക്കാർ മാത്രം സമയം ക്രമീകരിച്ച് യാത്ര ചെയ്യുക. ഒന്നാം വളവ് മുതൽ തന്നെ മുകളിലേക്ക് ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.