കാക്കൂർ: കാക്കൂർ രാമല്ലൂരിൽ ആറു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി. രാമല്ലൂർ പുന്നശ്ശേരി കോട്ടയിൽ ബിജീഷിൻ്റെ മകൻ നന്ദ ഹർഷനെ(6)യാണ് അമ്മ അനു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുത്തിയ വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അറിയിച്ചത്. സംഭവത്തിൽ കാക്കൂർ പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു