Trending

കേരളത്തിലെ എസ്ഐആർ സമയപരിധി രണ്ടു ദിവസം കൂടി നീട്ടി.


ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി. ഡിസംബർ 20 വരെയാണ് സമയ പരിധി നീട്ടിയത്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് സമയ പരിധി നീട്ടിയത്.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികൾ 18ന് വീണ്ടും കോടതി പരിഗണിക്കും. തീവ്ര വോട്ടർ പരിഷ്കരണത്തിനുള്ള പരിധി നേരത്തെ സുപ്രീംകോടതി ഒരാഴ്ച നീട്ടിയിരുന്നു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ചായിരുന്നു ഇത്.

ഇതുപ്രകാരം ഡിസംബർ 18 വരെ തീവ്ര വോട്ടർ പരിഷ്കരണത്തിനുള്ള ഫോമുകൾ സ്വീകരിക്കുമെന്നായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഇതാണ് രണ്ടു ദിവസം കൂടി നീട്ടിയത്.

Post a Comment

Previous Post Next Post