Trending

വിധിയെഴുതി ഏഴു ജില്ലകള്‍, വോട്ടെടുപ്പ് സമയം അവസാനിച്ചു; ക്യൂവിലുള്ളവര്‍ക്ക് സ്ലിപ്പ്.


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ചൊവ്വാഴ്ച ഏഴു ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ 6 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 69.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. 

വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (73.37) ശതമാനം. ആലപ്പുഴയില്‍ (72.74) ശതമാനവും ഇടുക്കിയില്‍ (70.26) ശതമാനവും പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം (65.94) ശതമാനം, കൊല്ലം (69.32) ശതമാനം, പത്തനംതിട്ട (65.91) ശതമാനം, കോട്ടയം (69.77) ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ്.

വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് കൈമാറും. ക്യൂവിലെ അവസാനയാള്‍ക്ക് വരെ ഇത്തരത്തില്‍ സ്ലിപ്പ് നല്‍കും. തുടര്‍ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. കൊച്ചിയിലടക്കം പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്‍ത്തിയാകാന്‍ വൈകും.

Post a Comment

Previous Post Next Post