കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കഴുത്തില്‍ മരത്തിന്റെ കൊമ്പ് തറച്ചു കയറിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.