ചേളന്നൂര്‍: ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ എം.സ്വപ്‌നയെ തിരഞ്ഞെടുത്തു. 23ാം വാര്‍ഡില്‍ നിന്നു 446 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്വപ്ന കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സണും ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയക്ടറുമാണ്. വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ എം.കെ രാജേന്ദ്രനെ തിരഞ്ഞെടുത്തു.
13ാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫില്‍ നിന്ന് ഗൗരി പുതിയോത്തും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഫിറോസും മത്സരിച്ചു. വരണാധികാരി സനത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആകെയുള്ള 24 സീറ്റില്‍ 13 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഇത്തവണ ഭരണം തിരിച്ചു പിടിച്ചത്.