Trending

പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു.


കോഴിക്കോട്: 18 വയസ്സ് പൂർത്തിയായവർക്കും, നിലവിൽ 2025-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും, പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് ഉണ്ടാക്കാനും ഇപ്പോൾ അവസരം. പുതിയ അപേക്ഷയിൽ എസ്ഐആർ ഡിക്ലറേഷൻ (SIR Declaration) രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക.

ആവശ്യമായ രേഖകൾ:
1. പാസ്‌പോർട്ട് സൈസ് ഫോട്ടോ.
2. തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട്ട്‌ മുതലായവ).
3. വയസ്സ് തെളിയിക്കുന്ന രേഖ (എസ്എസ്എൽസി/ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്‌/പാൻ കാർഡ്).
4. മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ്/ആധാർ/ബാങ്ക് പാസ്ബുക്ക്/പാസ്പോർട്ട്‌).

അപേക്ഷയിലെ ഡിക്ലറേഷൻ പൂരിപ്പിക്കുന്നതിനായി അച്ഛൻ/അമ്മ/ഭർത്താവ്/ഭാര്യ - (2025 വോട്ടർ ലിസ്റ്റിൽ പേരുള്ള ജീവിച്ചിരിക്കുന്നവർ) വോട്ടർ ഐഡി കാർഡ് (EPIC Card) വിവരങ്ങൾ ആവശ്യമാണ്. കൂടാതെ, നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ 2002-ലെ വോട്ടർ പട്ടികയിൽ (2002 Voter List) ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ആയതിനാൽ അത് കൂടി കൈയ്യിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക്: Voter Helpline App, www.nvsp.in, voters.eci.gov.in സന്ദർശിക്കുക.

Post a Comment

Previous Post Next Post